തിടനാട്ടിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ : തിടനാട്ടിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. തിടനാട് ടൗണിന് സമീപം ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മുൻപ് രണ്ടു തവണ ഇവർ ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിടനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ മെമ്പർമാരും സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ ബന്ധുവീട് തിടനാട്ടിലുണ്ട്. ഇവിടേക്ക് വന്നതാണോ എന്നും വ്യക്തമല്ല.

Advertisements

Hot Topics

Related Articles