ആലപ്പുഴയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി ; ആലപ്പുഴ തത്തംപള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു 

ആലപ്പുഴ: ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്സിലെ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാർ വയസ്സ് 37,  ആണ് പിടിയിലായത്. മെയ് പത്തിനാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്  പ്രതി 8.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്ഥാപനത്തിൽ പണയം വെച്ച് 39,000/- രൂപ ചതിച്ചു കൈക്കലാക്കി നാളിതുവരെ ബാങ്കിന് പലിശ ഉൾപ്പെടെ 46,672 രൂപ സ്ഥാപനത്തിന് നഷ്ടം സംഭവിച്ചതായാണ് പരാതി ഉയർന്നത്. തുടർന്ന്,  ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജി അരുണിൻ്റെ  നേതൃത്വത്തിൽ എസ്.ഐ. അനിൽകുമാർ.ബി, എ.എസ്.ഐ. വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ. വിപിൻ ദാസ്, സുജിത്ത്, വിഷ്ണു. എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ കുറ്റം ചെയ്തതിന്  പ്രതിയ്ക്കെതിരെ 1ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ 2025 ലും 2026 ലും ക്രൈം കേസ്സുകൾനിലവിലുണ്ട് .   

Advertisements

Hot Topics

Related Articles