പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗിക അതിക്രമം; ആലപ്പുഴ നൂറനാട് സ്വദേശിയ്ക്ക് എട്ടു വർഷം കഠിന തടവ് 

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിൽ ആലപ്പുഴ നൂറനാട് സ്വദേശിയ്ക്ക് എട്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ആലപ്പുഴ നൂറനാട് തത്തമ്മുന്ന  മുറിയിൽ, പുത്തൻ തറയിൽ വീട്ടിൽ സജിയെയാണ് (49)  ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി  ടി.ആർ റീന ദാസ് ശിക്ഷിച്ചത്. പോക്സോ കേസിൽ   പ്രായപൂർത്തിയാകാത്ത അതിജീവതയോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.   നൂറനാട്  പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ. വി . ബിജു രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി  അനീഷ് വി കോരയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി. എസ്. ഐ നിസ്സാം , എ .എസ്. ഐ ടി.ആർ ദീപ, സിവിൽ പൊലീസ് ഓഫിസർ മനു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Advertisements

Hot Topics

Related Articles