പുലിക്കോട്ടിൽ ജോസഫ് മാർ ​ദീവന്നാസിയോസ് അഞ്ചാമന്റെ 117ാം ഓർമ്മപ്പെരുന്നാൾ ജൂലൈ 11 നും 12 നും ; പഴയസെമിനാരിയിൽ സ്ഥാപക സ്മൃതി സം​ഗമം നാളെ ജൂലൈ 10 ന് 

കോട്ടയം : എം.ഡി. സെമിനാരി സ്കൂൾ സ്ഥാപകനും നിരവധി  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത മലങ്കര സഭാതേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 117ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള  സ്മൃതിസം​ഗമം നാളെ ജൂലൈ 10 ന്. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ പഴയസെമിനാരിയിൽ  ഉച്ചയ്ക്ക് മൂന്നു മണിക്ക് സംഘടിപ്പിക്കുന്ന സമ്മേളനം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപ്പറേറ്റ് മാനേജർ  സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ആലുവ യു.സി കോളജ് പ്രിൻസിപ്പൽ പ്രൊഫ.മിനി ആലീസ് മുഖ്യസന്ദേശം നൽകും. പുരസ്ക്കാര സമർപ്പണവും,യാത്രയയപ്പും ഇതോടൊപ്പം നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ. 7ന് അനുസ്മരണ പ്രസം​ഗം ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, സഭാ വൈദിക ട്രസ്റ്റി. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്.

Advertisements

ഓർമ്മപ്പെരുന്നാളിന്റെ പ്രധാന ദിവസമായ ജൂലൈ 11 ന് രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ്, ​ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും.

Hot Topics

Related Articles