കോട്ടയം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ)സംസ്ഥാന ക്യാമ്പ് ജൂലൈ 25,26 തീയതികളിൽ കോട്ടയം ചൈതന്യ ഹാളിൽ നടത്തുന്നതാണ്.കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ സിപിഐ (എം)ജനറൽ സെക്രട്ടറി എം.എ ബേബി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കെപിസിസി രാഷ്രീയകാര്യ സമിതി അംഗം കെ.സി ജോസഫ് മുൻമന്ത്രിമാരായ മുല്ലക്കര രത്നാകരൻ എം.ബി രാജേഷ് അന്താരാഷ്ട്ര വിദഗ്ധൻ ഡോ.കെ.എം സീതി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു കോട്ടയത്ത് അറിയിച്ചു.സംസ്ഥാനത്തെ പതിനാലു ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുക.
Advertisements


