കായംകുളത്ത് മൊഴി നൽകാൻ സ്റ്റേഷനിൽ എത്തിയ യുവാവ് പോലീസുകാരെ ആക്രമിച്ചു

കായംകുളം : മാതൃ സഹോദരന്റെ പരാതിയിൽ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവ് പോലീസുകാരെ ആക്രമിച്ചു.

Advertisements

കായംകുളം സ്റ്റേഷനിലെ എ.എസ്.ഐമാരായ പ്രിയ, സജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പാമ്മൂട്ടിൽ തറയിൽ റൈസലിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തവക്കൽ സിറാജുദ്ദീനാണ് സഹോദരി പുത്രനായ റൈസലിനെതിരെ പരാതി നൽകിയത്. സഹോദരിയുമായുണ്ടായ തർക്കം സംബന്ധിച്ച് ചോദിക്കാൻ എത്തിയത് ഇഷ്ടപ്പെടാതിരുന്നതാണ് കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 10.30 ഓടെ നൈസിലിന്റെ വീട്ടിലെത്തിയ സിറാജുദ്ദീന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയതാണ്. പരിക്കേറ്റ പ്രിയയും സജീവനും കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

Hot Topics

Related Articles