പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് ( 50 ) പരുക്കേറ്റു. രാവിലെ 5.30 യോടെയാണ് അപകടം. പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ (67 ) അരുൺ ( 37 ) ചന്ദ്രിക ( 68 ) എന്നിവർക്ക് പരുക്കേറ്റു. 11 മണിയോടെയാണ് അപകടം .
Advertisements


