കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 13 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 13 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കുട്ടൻച്ചിറപ്പടി, നടുവത്തുപടി, ഞാലി, പുതുപ്പള്ളി ടൌൺ വെസ്റ്റ്, എസ്.ഇ കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി  വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നായിപ്ലാവ്, പന്തമാക്കൽ, ഇല്ലികൊണ്, പൊങ്ങൻപാറ എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ അടിവാരം, തെക്കേക്കര ഫീഡറുകളുടെ പരിധികളിൽ വരുന്ന ട്രാൻസ്ഫോർമറുകളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാട്ടിപ്പടി, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി  വരെ വൈദ്യുതി മുടങ്ങും.  നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പുംപടി എന്ന ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുട്ടത്തുപടി , ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ മാലൂർക്കാവ്   , ട്രാൻസ്ഫോമർ പരിധിയിലും  വൈദ്യുതി മുടങ്ങും.  പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കന്നുവെട്ടി, ടി.എം.ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5.30 വരെ ലൌലി ലാൻഡ്, ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അച്ചൻ പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles