പ്രതിപക്ഷ ഉപ നേതൃ പദവി ; സിപിഐ-സിപിഎം തര്‍ക്കം രൂക്ഷം ; ഇല്ലാത്ത ഒരു പ്രശ്‌നം എങ്ങനെ ചർച്ച ചെയ്യുമെന്ന് പിണറായി വിജയൻ 

പ്രതിപക്ഷ ഉപ നേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായി തുടരുന്നു. വിഷയത്തില്‍ വാശിയില്ലെന്നും ചര്‍ച്ചയ്ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു. ഇതു സംബന്ധിച്ച ചോദ്യത്തിന് അതു കഴിഞ്ഞ കാര്യമാണെന്നായിരുന്നു പിണറായി വിജയന്റെ മറുപടി

Advertisements

മുന്‍പും അതു തന്നെയാണ് പറഞ്ഞത്. ഇപ്പോഴും ഞാന്‍ അവിടെ തന്നെയാണു നില്‍ക്കുന്നത്. എന്തു വിട്ടുവീഴ്ചയാണ് വേണ്ടത്. കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോ. ഇല്ലാത്ത ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു.

Hot Topics

Related Articles