ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം ; പുതുപ്പള്ളിയിലെ അനുസ്മരണയോഗം കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് ഇന്ന് മൂന്നു വർഷം. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

Advertisements

രാവിലെ 6.30-ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക പ്രഭാത നമസ്കാരവും തുടർന്ന് രാവിലെ 7.00-ന് വിശുദ്ധ കുർബാനയും നടക്കും. കുർബാനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും. ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് രാവിലെ 9.00-ന് പുതുപ്പള്ളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലിൽ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാൽ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, വിവിധ ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങിൽ നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകൾ കൈമാറും. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും ചെയ്യുന്ന 1,200 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. കൂടാതെ, പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളിൽ ഭക്ഷണ വിതരണവും സംഘടിപ്പിക്കും.

യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകൾക്ക് സൈക്കിളുകൾ, ക്രിക്കറ്റ് കിറ്റുകൾ, ഫുട്ബോളുകൾ എന്നിവ വിതരണം ചെയ്യും. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയുടെ മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Hot Topics

Related Articles