കൊല്ലം : അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ജെ.ആർ.സി. (JRC) കുട്ടികൾക്കായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ്റെ (IDA) നേതൃത്വത്തിൽ ദന്ത സംരക്ഷണ ബോധവൽക്കരണ പരിപാടിയും സൗജന്യ ദന്ത പരിശോധനയും സംഘടിപ്പിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി എച്ച്.എം. ഡോ രഞ്ജിനി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഡോക്ടർ നിഷാദ് നാസർ ഡോക്ടർ നിഷാദ് നാസറുദ്ദീൻ, ഡോക്ടർ ജാസ്മിൻ, ഡോക്ടർ അമിതാറായി കുട്ടികളോട് സംവദിച്ചു.തുടർന്ന് പ്രശസ്ത ദന്ത രോഗ വിദഗ്ദ്ധ ഡോക്ടർ പൊന്നു കുട്ടികൾക്കായുള്ള ക്ലാസിന് നേതൃത്വം നൽകി. വായ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, പല്ലുകൾ എങ്ങനെ കൃത്യമായ രീതിയിൽ വൃത്തിയായി ബ്രഷ് ചെയ്യണമെന്നതിനെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് വിശദമായി മനസ്സിലാക്കി കൊടുത്തു. ബോധവൽക്കരണ ക്ലാസ്സിനു ശേഷം പരിപാടിയിൽ പങ്കെടുത്ത ജെ.ആർ.സി. അംഗങ്ങളായ കുട്ടികൾക്കായി പ്രത്യേക ദന്ത പരിശോധനയും (Dental Check-up) നടത്തുകയുണ്ടായി. രാജി നന്ദി രേഖപ്പെടുത്തി. അധ്യാപകരും ജെ.ആർ.സി. വിദ്യാർത്ഥികളും പങ്കെടുത്ത ഈ പരിപാടി വൈകുന്നേരം 5 മണിയോടുകൂടി സമാപിച്ചു.





