ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ പിടിയിൽ

ഹരിപ്പാട്: ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെ. എസ്. ആർ. ടി. സി. ജീവനക്കാരൻ പിടിയിലായി. കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവറായ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജനാണ് (53) അറസ്റ്റിലായത്.

Advertisements

ശനിയാഴ്ച രാവിലെ 6.45ന് കെ. എസ്.ആർ.ടി.സി. ആലപ്പുഴ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്നും കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് പഠിപ്പിക്കാനായി പോവുകയായിരുന്ന അധ്യാപികയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു പ്രതിയായ രഞ്ജൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ് ഹരിപ്പാടിന് സമീപം കരുവാറ്റ കന്നുകാലിപ്പാലത്തിന് അടുത്തെത്തിയപ്പോൾ ഇയാൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ബസ് നിർത്തിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ ഇതേ ബസിൽ തന്നെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles