വെള്ളൂരിൽ പേവിഷബാധ സംശയിക്കുന്ന തെരുവു നായയുടെ ആക്രമണം : വീട്ടമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്

വൈക്കം: വെള്ളൂരിൽ പേവിഷബാധ സംശയിക്കുന്ന തെരുവു നായയുടെ കടിയേറ്റ് വീട്ടമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്. വെള്ളൂർ കിഴക്കേപറമ്പിൽ റീന, ചന്ദ്രാമലയിൽ പുരുഷോത്തമൻ (79മണി), വെള്ളൂർ ഷാപ്പിലെ ജീവനക്കാരൻ മോഹനൻ (60) എന്നിവർക്കാണ്പരിക്കറ്റത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശവാസികളെ ആക്രമിച്ച നായ പ്രദേശത്തെ വളർത്തുനായ്ക്കളയും പൂച്ചകളേയും കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. ഇതിൽ ഒരു വളർത്തുനായയും പൂച്ചയും ചത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles