ചോദ്യപേപ്പർ മാറി നൽകി; ആലപ്പുഴ പി.എസ്.സി ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് : സംഘർഷത്തിൽ പ്രവർത്തകന് പരിക്ക്

ആലപ്പുഴ: പി.എസ്.സി. പരീക്ഷക്ക് ചോദ്യപേപ്പർ മാറിനൽകിയതിനെതിരെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പി.എസ്.സി ജില്ല ഓഫിസിലേക്ക് മാർച്ച് നടത്തി. ആലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഓഫിസിന് മുന്നിൽവെച്ച് പൊലീസ് തടഞ്ഞു. പ്രകടനമായാണ് പ്രവർത്തകരെത്തിയത്. അരമണിക്കൂറുകളോളം പ്രതിഷേധിച്ച നേതാക്കളെയും വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരെയും ബലപ്രയോഗത്തിലൂടെ പൊലസ് അറസ്റ്റു ചെയ്ത് നീക്കി.
സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ റിസ്വാനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം അനിഷ് കുര്യൻ, ബ്ലോക്ക് പ്രസിഡന്റ് നിതിൻ സതീഷ്, സെക്രട്ടറി ഉണ്ണി കണ്ണൻ, സുമ്മയ്യ, കെ.ആർ.വിഷ്ണു, ഗണേഷ്, അൻവർ, ഷബാബ്, അൻസാരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികളടക്കമുള്ളവർ അണിനിരന്നു.

Advertisements

ചോദ്യപേപ്പർ മാറിയത് പി.എസ്.സി അറിയാൻ വൈകി
ആലപ്പുഴ: പരീക്ഷക്കുശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും ചോദ്യപേപ്പർ മാറിയത് പി.എസ്.സി അറിഞ്ഞില്ല. പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. ശനിയാഴ്ച രാവിലെ നടന്ന 11.35ന് പരീക്ഷ കഴിഞ്ഞെങ്കിലും 12.30നാണ് ഉദ്യോഗാർഥികൾ ചോദ്യപേപ്പർ മാറിയത് തിരിച്ചറിഞ്ഞത്. സമീപത്തെ സെന്‍ററുകളിൽ പരീക്ഷക്കെത്തിയവരുമായി നടത്തി ചർച്ചയിലാണ് ഇക്കാര്യം ആദ്യംശ്രദ്ധയിൽപെടുന്നത്. ഇതിനൊപ്പം
കോച്ചിങ് സെന്ററുകളുടെ നേതൃത്വത്തിൽ ചോദ്യപേപ്പറുകൾ പരിശോധിച്ചപ്പോൾ ചോദ്യങ്ങളിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോദ്യങ്ങൾ കോച്ചിങ് സെന്ററുകൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഒരുവിദ്യാർത്ഥി ഈ ചോദ്യപേപ്പറല്ല തനിക്ക് ലഭിച്ചതെന്ന് പറയുന്നത്. ഇതോടെ കോച്ചിങ് സെന്ററിൽ നിന്ന് പി.എസ്.സിയെ വിവരമറിയിച്ചു. ഇതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തറിഞ്ഞതും പരീക്ഷകൾ മാറ്റിയതും. എന്നാൽ അപ്പോഴേക്കും സാമൂഹ്യമാധ്യമമങ്ങളിലൂടെ ഉച്ചക്ക് നടക്കാനുള്ള ചോദ്യപേപ്പർ വൈറലായി കഴിഞ്ഞിരുന്നു. പി.എസ്.സിയുടെ ഗുരുതരവീഴ്ച ഉദ്യോഗാർഥികൾ കൃത്യസമയത്ത് അറിഞ്ഞില്ലെങ്കിൽ ‘അശ്രദ്ധ’ ആരും അറിയാതെ പോകുമായിരുന്നു.

Hot Topics

Related Articles