വഖഫ് ബോർഡ് : ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു

വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു. കേരള വഖഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കേവിയറ്റ് സമർപ്പിച്ചിരിക്കുന്നത്.

Advertisements

ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.

Hot Topics

Related Articles