സഭാ തർക്കംപരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ 

 ഓർത്തഡോക്സ് – യാക്കോബായ സഭ തർക്കം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്ത് പരിശുദ്ധ കാതോലിക്കാ ബാവാ. മുഖ്യമന്ത്രിയുടെ സ്വപ്നം സഫലീകരിക്കപ്പെടാൻ മലങ്കര സഭയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശ നൽകുന്നതെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോടതിവിധി അനുസരിച്ചുള്ള സമവായങ്ങൾക്കും ചർച്ചകൾക്കും എന്നും തയാറാണ്. മുൻ സർക്കാരുകളും സഭാ തർക്കം പരിഹരിക്കാൻ ശ്രമിച്ചു, പക്ഷേ പൂർണതയിലെത്തിയില്ല. ഈ സർക്കാരിന് അതിന് കഴിയട്ടെയെന്നും മലങ്കരസഭാധ്യക്ഷൻ

Advertisements

Hot Topics

Related Articles