യങ് ഡെമോക്രാറ്റ്സ് കോട്ടയം ജില്ലാ ഓർഗനൈസിങ് കമ്മിറ്റി നാളെ ജൂലൈ 19 ഞായറാഴ്ച പ്രഖ്യാപിക്കും

കോട്ടയം: യങ് ഡെമോക്രാറ്റ്സ് കോട്ടയം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ പ്രഖ്യാപനം നാളെ ജൂലൈ 19 ഞായറാഴ്ച ഓർക്കിഡ് റെസിഡൻസിയിൽ നടക്കും.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കൺവീനർ അമീർ ഷാജിഖാൻ സ്വാഗതം ആശംസിക്കും.
സംസ്ഥാന കമ്മിറ്റിയംഗം അമീൻ തൊടുപുഴ അധ്യക്ഷത വഹിക്കും.
സംസ്ഥാന കമ്മിറ്റിയംഗം അൻസാരി പായിപ്പാട് വിഷയാവതരണം നടത്തും. സംസ്ഥാന ജോ.കൺവീനർ അംജദ് കണിയാപുരം ഭാരവാഹി പ്രഖ്യാപനം നടത്തും. സംസ്ഥാന കമ്മിറ്റിയംഗം മുഹ്സിന ലുക്മാൻ, vim ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

Advertisements

Hot Topics

Related Articles