എസ്.എൻ.ഡി.പി. യോഗം ശാഖാനമ്പർ 28 ബി പള്ളം യൂണിറ്റിൽ കുമാരിസംഘം പുനസംഘടനയോഗവും തിരഞ്ഞെടുപ്പും  നടത്തി ; അപർണ്ണ പ്രസന്നൻ കൺവീനർ

പള്ളം : എസ്.എൻ.ഡി.പി. യോഗം ശാഖാനമ്പർ 28 ബി പള്ളം യൂണിറ്റിൽ കുമാരിസംഘം പുനസംഘടനയോഗവും തിരഞ്ഞെടുപ്പും കോട്ടയം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഇന്ദിരാ രാജപ്പന്റെ അധ്യക്ഷതയിൽ നടന്നു. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വത്സമ്മ ശശി സ്വാഗതവും വനിതാസംഘം യൂണിറ്റ് സെക്രട്ടറി സുജ രമേശ് നന്ദിയും അറിയിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ശാഖാ പ്രസിഡന്റ് സി. കെ. രമേശ്, ശാഖാ സെക്രട്ടറി ജയമോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി  കൺവീനർ അപർണ പ്രസന്നൻ, ജോയിൻ കൺവീനർ നയന ബിജു, കമ്മറ്റി അംഗങ്ങൾ പ്രതിഭാ പ്രസന്നൻ, നമിത ബിജു, ചന്ദന സലിൽ, ഇഷ പുളിമൂട്ടിൽ, പാർവതി അനീഷ്, അനാമിക സുധീഷ്, നിവേദ്യ പ്രസാദ്, അക്ഷിത, അനാമിക പി. എസ്., സമീര സവിൻ, ശ്രേയ എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles