ചരൽക്കുന്ന് : കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും കൃഷിക്കാർക്ക് കൂടുതൽ ഗുണകരമായി മുമ്പോട്ടു പോകുന്നതിനും റബർ വില സ്ഥിരതാഫണ്ട് 300 രൂപാ ആയി വർദ്ധിപ്പിക്കാൻ യു.ഡി.എഫ് സർക്കാർ ഭാവികാലഘട്ടത്തിൽ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ ചരൽക്കുന്ന് -ടി.യു കുരുവിള നഗറിൽ കേരളാ കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ പ്രഥമ ബഡ്ജറ്റിലൂടെ റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി ഉയർത്താൻ നടപടി സ്വീകരിച്ച യു.ഡി.എഫ് സർക്കാരിനെ പാർട്ടി ചെയർമാൻ അഭിനന്ദിച്ചു. കഴിഞ്ഞ 10 വർഷം ഭരണം നടത്തിയ ഇടതുമുന്നണി സർക്കാർ റബർ കർഷകരെ വഞ്ചിച്ച സ്ഥാനത്ത് കൃഷിക്കാരെ സഹായിക്കുന്നതിന് യു.ഡി.എഫ് സർക്കാരിന്റെ അനുകൂല നടപടികൾ ഉറപ്പു വരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ പാർട്ടിക്ക് അഭിമാനമുണ്ട്. നെൽ കർഷകർ ഉൾപെടെയുള്ള മുഴുവൻ കൃഷിക്കാരെയും കരകയറ്റാനും സാമ്പത്തിക സംരക്ഷണം നൽകുന്നതിനും വേണ്ടി എല്ലാ കാർഷിക വിളകൾക്കും മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. കാർഷിക മേഖലയുടെ സംരക്ഷണത്തിനു വേണ്ടി തുടർന്നും കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചു കൊണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് ക്യാമ്പ് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും തല്ലിത്തകർക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത എൻ.ഡി.എ സർക്കാരിന്റെ കിരാത പോലീസ് നടപടിയിൽ ക്യാമ്പ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷിയായ കേരളാ കോൺഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാൻ വിവിധങ്ങളായ പ്രവർത്തന പരിപാടികൾ ആവിഷകരിക്കാൻ ക്യാമ്പ് തീരുമാനിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ചെയർമാൻ മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ വർഗീസ് മാമ്മൻ, ഷിബു തെക്കുംപുറം, റെജി ചെറിയാൻ, വിനു ജോബ്, ട്രഷറർ എബ്രാഹം കലമണ്ണിൽ, ഡി.കെ ജോൺ ,ജോൺ കെ .മാത്യൂസ്, കൊട്ടാരക്കര പൊന്നച്ചൻ, കെ.എഫ് വർഗീസ്, ഡോ. ഗ്രേസമ്മ മാത്യു, സി. മോഹനൻ പിള്ള , എം.പി പോളി, അഹമ്മദ് തോട്ടത്തിൽ, രാജൻ കണ്ണാട്ട്, ജോസഫ് മുള്ളൻമട ,ജറ്റോ ജോസഫ്, റോജസ് സെബാസ്റ്റ്യൻ , ജോസഫ് കളപ്പുര, പി.എം ജോർജ് , മാത്യു വർഗിസ്, ജോബി ജോൺ, സി.വി കുര്യാക്കോസ്,എം.ജെ ജേക്കബ്, ജയ്സൺ ജോസഫ്, ജേക്കബ് എബ്രാഹം, മാത്യു ജോർജ്, ജോണി ചെക്കിട്ട , വി.ജെ ലാലി, ജോർജ് കുന്നപ്പുഴ, കുഞ്ഞു കോശി പോൾ, ഷീലാ സ്റ്റീഫൻ , റോയി ഉമ്മൻ, കെ.വി കണ്ണൻ, ചെറിയാൻ ചാക്കോ , വർഗീസ് വെട്ടിയാങ്കൽ, ജോൺസ് കുന്നപ്പള്ളി, എം.കെ ബിജു, തോമസ് കണ്ണന്തറ , മാഞ്ഞൂർ മോഹൻ കുമാർ, ജോണി അരീക്കാട്ടിൽ, സേവി കുരിശുവിട്ടിൽ, ബിനു ചെങ്ങളം, അജി കെ.ജോസ് എന്നിവർ പ്രസംഗിച്ചു.


