ആലപ്പുഴ മാവേലിക്കരയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ; പിടിയിലായത് കൃഷ്ണപുരം കായംകുളം സ്വദേശികൾ 

മാവേലിക്കര: വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാക്കൾ മാവേലിക്കര പൊലീസിൻ്റെ പിടിയിലായി. കൃഷ്‌ണപുരം, കാപ്പിൽമേക്കതിൽ, പാലക്കാവിൽ തറയിൽ, മനു മുരളി(29), കായംകുളം, ചേരാവള്ളി, പുത്തൻമണ്ണിൽ, സർഫാസ് ഷാജഹാൻ(19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4.64 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാല്മണിയോടെ തട്ടാരമ്പലത്തിൽ വച്ചാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഹനം കൈകാണിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയ കാർ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കാറിൻ്റെ സ്റ്റിയറിങിനു നടുഭാഗത്തായി ഹോൺ സ്വിച്ചിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി മാവേലിക്കര പൊലീസും ഡാൻസാഫും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. മാവേലിക്കര എസ്.എച്ച്.ഒ എസ്.സനൂജിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.ഇ.സിയാദ്, രാജീവ്, എ.എസ്.ഐ പി.എസ്.മധു, എസ്. സി.പി.ഒമാരായ മനേക്ഷ, ബോധിൻ കൃഷ്‌ണ സി.പി.ഒമാരായ കാർത്തിക് മോഹൻ, മിഥുൻ ചന്ദ്രൻ, അഖിൽകുമാർ, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles