ആലപ്പുഴ അരൂരിൽ ദേശീയ പാത ഉയരപ്പാത നിർമ്മാണ സ്ഥലത്ത് അപകടം ; നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്ക് 

അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ച് കാർ യാത്രകരായ മൂന്നുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം, വെള്ളയാണി സ്കന്ദതീർത്ഥം വീട്ടിൽ മുരളീധരൻ (69), മുരളീധരന്റെ മകൾ ഷീജ (51),ബന്ധുവായ ലില്ലി (69) എന്നിവർക്കാണ് പരിക്കേറ്റത്. മുരളീധരന്റെ നിലഗുരുതരമാണ്. ഷീജയാണ് കാർ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.ചന്തിരൂർ,ചെറുകാട്ട് കമ്പനിക്ക് സമീപം ഉയരപ്പാതയുടെ 134 ആം നമ്പർ പില്ലറിന് സമീപമുള്ള ഡിവൈഡറിൽ കാറടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വലതുഭാഗത്തെ ടയർ ഊരിത്തെറിച്ചു. കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും അരൂർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാർ.

Advertisements

Hot Topics

Related Articles