ഇടപ്പള്ളി: ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്കായി നടത്തിവരുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ 12-ാം ഘട്ടം പൂർത്തിയായി. ഇടപ്പള്ളി എ. എസ്. അവന്യൂ സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി നഗരസഭാ കൗൺസിലർ അബ്ദുൾ ലത്തീഫ് മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഹൃദ്യം ട്രസ്റ്റ് പൊതുസമൂഹത്തിൽ കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും വലിയൊരു ആശ്വാസമാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷമായി പൊതുസമൂഹത്തിൽ വൈവിധ്യമാർന്ന നന്മയാർന്ന പ്രവർത്തനങ്ങളാണ് ട്രസ്റ്റ് നടത്തിവരുന്നത്. 2025 ഓഗസ്റ്റ് 02-നാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിസിൻ വിതരണത്തിന് തുടക്കമിട്ടത്.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷാഹിത N അദ്ധൃക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട്
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ. ആന്റോ മേനാച്ചേരി, ജൂലിയറ്റ് വിക്ടർ, ബൾക്കീസ് ഇടപ്പള്ളി, മുത്തുകുമാരി കോട്ടയം, സിനി മനോജ് മാവേലിക്കര, അഷറഫ് ഷൊർണ്ണൂർ, മോഹൻദാസ് പന്തളം തുടങ്ങിയവർ സംസാരിച്ചു.ട്രസ്റ്റ് ജില്ലാ കോഡിനേറ്റർ ഡോ: ജമാൽമരക്കാർ സ്വാഗതവുംട്രസ്റ്റ് ട്രഷറർ
മനാഫ് വേണാട് നന്ദിയും പറഞ്ഞു
ഹൃദ്യംചാരിറ്റബിൾട്രസ്റ്റ് സൗജന്യമരുന്ന് വിതരണത്തിന്റെ 12-ാം ഘട്ടം പൂർത്തിയായി

Advertisements

