എയിംസിനായി വെള്ളൂരും പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ.”കായകൽപ്പം’ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരിൽ 700 ഏക്കൽ സ്ഥലം ലഭ്യമാണെന്ന് വൈക്കം എംഎൽഎ കെ. ബിനിമോൻ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. കോട്ടയം മെഡിക്കൽ കോളജിന്റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
Advertisements
സർക്കാർ ആശുപ്രതികളിൽ റോബോട്ടിക് സർജ്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാൽ ഈ സംവിധാനം ഏർപ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും. പാമ്പാടി താലൂക്ക് ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്ന് അദ്ദേഹം പറഞ്ഞു


