തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കാജല്‍ അഗർവാള്‍. 2007 ല്‍ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു കാജല്‍ അഗർവാള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മഗധീര, ആര്യ 2, ജനത ഗാരേജ്, കണ്ണപ്പ, മാട്രാൻ, തുപ്പാക്കി, ജില്ല, മാരി, മെർസല്‍, സത്യഭാമ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇടക്ക നായികയായി തിളങ്ങി നിന്ന ശേഷം താരം വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.
ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റിനിടെ കാമാജല് അഗർവാള്‍ പറഞ്ഞ കാര്യമാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കുന്നത്. തന്റെ മകന് കടയില്‍ നിന്നും വാങ്ങിക്കുന്ന പാക്കറ്റ് പാല് നല്‍കാറില്ലെന്നാണ് കാജല്‍ പറയുന്നത്. ഇത്തരത്തില്‍ പല സാധങ്ങളുടെയും ഉപയോഗം താൻ നിർത്തിയിട്ടുണ്ടെന്നും വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ആണ് തങ്ങള്‍ കഴിക്കുന്നതെന്നും കാജല്‍ കൂട്ടിച്ചേർത്തു. മാതൃത്വം തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണെന്നും അത് വലിയ ആത്മസംതൃപ്തി നല്‍കുന്നുണ്ടെന്നും കാജല്‍ അഗർവാള്‍ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തിയിട്ടുണ്ട്. വീട്ടില്‍ പാല് ഉല്പന്നങ്ങളുടെ ഉപയോഗം ഞാൻ ഒഴിവാക്കി. വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ഞങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ കുട്ടിയെക്കൊണ്ട് പാല് കുടിപ്പിക്കാറില്ല. അവന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ ഞാൻ അത് നിർത്തിയിരുന്നു.” കാജല്‍ അഗർവാള്‍ പറയുന്നു.
അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ആണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ വർഷം ദീപാവലിക്ക് ചിത്രത്തിൻറെ ആദ്യ ഭാഗമെത്തുമെന്നാണ് റിപ്പോർട്ടുകള്‍. രാമനായി രണ്‍ബീർ കപൂറും സീതയായി സായ് പല്ലവിയും വേഷമിടുന്ന ചിത്രത്തില്‍ രാവണനായി എത്തുന്നത് യഷ് ആണ്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മർ, എ.ആർ റഹ്മാൻ എന്നിവർ സംഗീതമൊരുക്കുന്നത് ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് രാമായണ എത്തുന്നത്. ചിത്രത്തില്‍ മണ്ഡോദരി എന്ന കഥാപാത്രമായാണ് കാജല്‍ എത്തുന്നത് എന്നാണ് റിപ്പോർട്ടുകള്‍.


