വടകരയിലെ അധ്യാപകർ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് ; രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി 

വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി. വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ സി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയേയും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ അറസ്റ്റിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. 

Advertisements

മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. 

പണം ലഭിച്ചാൽ നൽകുന്ന ലൊക്കേഷനിൽ എത്തിയാൽ മറ്റൊരാൾ എത്തി എം ഡി എം എ നൽകുന്നതായിരുന്നു ഇവരുടെ രീതി. കീർത്തനയുടെ അക്കൌണ്ടിലെത്തിയ പണവും കാവ്യയുടെ അക്കൌണ്ടിലേക്ക് ആയിരുന്നു മാറ്റിയിരുന്നത്. കാവ്യയ്ക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.

Hot Topics

Related Articles