എലൈറ്റ് ഫൗണ്ടേഴ്സ് ഡേ മാരത്തോൺ കൊച്ചിയിൽ

മാരത്തോണിന്റെ രണ്ടാം എഡിഷനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും, വിജയികളെ കാത്തിരിക്കുന്നത് 3 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

Advertisements

കൊച്ചി, ജനുവരി 20, 2023: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രണ്ടാം മാരത്തോണിനും വേദിയാകാൻ ഒരുങ്ങി കൊച്ചി. ജനുവരി 22 ഞായറാഴ്ച നടക്കുന്ന മാരത്തോൺ നിയമ-വ്യവസായ മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. മത്സരാർഥികൾ ഓരോ കിലോമീറ്റർ ഓടുമ്പോഴും പാവപ്പെട്ട ഒരു കുട്ടിക്ക് പോഷകസമ്പന്നമായ ഭക്ഷണം നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിജയികൾക്ക് മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം കൊച്ചിയിൽ നടക്കുന്ന പരിപാടികളിൽ ഏറ്റവും ജനപങ്കാളിത്തമുള്ള ഒന്നായിരിക്കും ഈ മാരത്തോൺ. എറണാകുളത്ത് നിന്നുള്ള എംപി ശ്രീ ഹൈബി ഈഡൻ, എറണാകുളം എം.എൽ.എ ശ്രീ ടി ജെ വിനോദ്, കൊച്ചി എം.എൽ.എ ശ്രീ. കെ.ജെ മാക്സി, ഡെപ്യുട്ടി കളക്ടർ ശ്രീ. ഷാജഹാൻ, എറണാകുളം നഗരസഭയുടെ ഡെപ്യുട്ടി മേയർ ശ്രീമതി അൻസിയ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, മുതിർന്ന കായിക താരങ്ങൾ എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദർ‌ബാർ ഹാളിൽ നിന്നാണ് മാരത്തോൺ ആരംഭിക്കുന്നത്. പുലർച്ചെ 4 മണി മുതൽ മാരത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കും. 15 വയസിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ ചെറു മാരത്തോണുകളും കുട്ടികൾക്കായി രണ്ട് കിലോമീറ്റർ ദൈർഖ്യമുള്ള കിഡ്സ് മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്.എല്ലാ വിഭാഗത്തിലുള്ള മാരത്തോണുകള്‍ക്കും സമ്മാനത്തുക ഉണ്ടായിരിക്കുന്നതാണ്‌. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികവ് തെളിയിച്ച കായിക താരങ്ങളെയും പരിശീലകരെയും പരിപാടിയിൽ അനുമോദിക്കും.

കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ നടന്ന മാരത്തോണില്‍ വെച്ച് 2028 ഒളിമ്പിക്‌സില്‍ മെഡല്‍ സാധ്യതയുള്ള മൂന്ന് കായികതാരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും പതിനയ്യായിരത്തിലേറെ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയും ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നോവേഷന്‍ ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ജനുവരി 23നാണ് ഗ്രൂപ്പ് സ്ഥാപകദിനമായി ആഘോഷിക്കുന്നത്. കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.

“മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ വികാരം. ദുരിതകാലങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം നമ്മെ സഹായിക്കാൻ നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇനി അവർക്ക് വേണ്ടി നമുക്ക് എന്തെങ്കിലുമൊക്കെ തിരിച്ച് ചെയ്യേണ്ട സമയമാണ്. ഓരോ സ്ഥാപക ദിനത്തിലും പരമാവധി പാവപ്പെട്ട കുട്ടികൾക്ക് സഹായമെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. അതിനുള്ള ഈ വേദിയായിരിക്കും ഈ മാരത്തോൺ എന്നും നിരവധി ഓട്ടക്കാർ അതീവതാല്പര്യത്തോടെ മാരത്തോണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ”യെന്നും എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പ് പ്രസ്താവിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.