എംസി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് വയലാ സ്വദേശി

കുറവിലങ്ങാട് : എംസി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വയലാ സ്വദേശി മരിച്ചു. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു ജോസ്മിൻ. ഇയാൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജോസ്മിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറ്റുമാനൂർ ഭാഗത്തുനിന്നും കുറവിലങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ട്രാവലർ. സംഭവത്തിൽ പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles