കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ അപകടം : ബസ്സിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു ; മരിച്ചത് മാമലക്കണ്ടം സ്വദേശിയായ യുവാവ്

കൊച്ചി : ധനുഷ്കോടി ദേശീയ പാതയിൽ വാളറക്കു സമീപം മൂന്ന് കലുങ്കിൽ ഉണ്ടായ വാഹന അപകടത്തിൽ , മാമലകണ്ടം കിഴക്കേ സിറ്റി വട്ടകുഴിയിൽ ബെന്നിയുടെ മകൻ ഡെനീഷ് (24 ) മരണപെട്ടു. ഒരാളെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളത്തുനിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന എൽ എം എസ് ബസ്സും ബൈക്കുമാണ് വാളറ കുളമാംകുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോയി. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിമാലി പൊലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

Hot Topics

Related Articles