അഗ്നി പഥിനെതിരെ കോൺഗ്രസ് പ്രതിഷേധം

പീരുമേട്: കോൺഗ്രസ് നിയോജക മണ്ഡലം തലത്തിൽ പീരുമേട്, ഏലപ്പി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അഗ്നി പഥിനെതിരെ പ്രതിഷേധം സംഗമം നടത്തി. പീരുമേട് ടൗണിൽ പതിനൊന്നു മണിക്ക് പ്രതിഷേധ പരിപാടി മുൻ കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സൈന്യത്തെ കാവിവൽക്കരിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു എന്നും പതിനേഴ് വയസുള്ള കുട്ടികളെ നാല് വർഷക്കാലം സൈന്യത്തിന്റെ ഭാഗമാക്കി സർവ്വ പ്രതിരോധ, ആയുധ രാജ്യസുരക്ഷാ തന്ത്രങ്ങളും പഠിപിച്ച് ഇവരെ സമൂഹത്തിലേക്ക് ഇറക്കിവിടുകയാണ് , ഇവർ ഭാവിയിൽ തീവ്രവാദ സംഘടനകളിലെത്തപെടാനുള്ള സാഹചര്യം കൂടി പരിഗണിച്ച് ഈ നടപടികളിൽ നിന്ന് പിൻമാറണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനേഴ് വയസ്സിനുപകരം ഇരുപതൊന്ന് വയസുള്ളവരെ കുറഞ്ഞത് പതിനഞ്ച് വർഷ കാലത്തേക്ക് നിയമിക്കണമെന്നും റോയി കെ പൗലോസ് കൂട്ടി ചേർത്തു. ബ്ലോക്ക് പ്രസിഡന്റ് എംഎം വർഗീസ് അധ്യക്ഷത വഹിച്ചു.  നേതാക്കൻമാരായ ബെന്നി പെരുവന്താനം, അബ്ദുൾ റഷീദ്, അരുൺ പൊടി പാറാ പിത്തർ അയ്യപ്പൻ, ഷാജഹാൻ മഠത്തിൽ സി യേശുദാസ് , ആന്റണി കുഴിക്കാട്
ജിജോ വേങ്ങത്താനം എന്നിവർ പ്രസംഗിച്ചു. കെ ജെ ജോസ് കുട്ടി, പി വി വിശ്വനാഥൻ, സാബു വയലിൽ, പ്രസാദ് മാണി എന്നിവർ നേതൃതം നൽകി.

Hot Topics

Related Articles