പീഡന കേസ് : നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം

കാസ‍ര്‍കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്. 

വിവാഹ വാഗ്ദാനം നൽകിയിരുന്നു എന്നും, എന്നാൽ കഴിച്ചുവെന്നും മകൻ ഉണ്ടെന്നും തന്നിൽ നിന്നും മറച്ചു വെച്ചതിനാലാണ് വിവാഹത്തിൽ നിന്ന് പിൻമാറിയതെന്ന് ഷിയാസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് ഷിയാസ് ചന്തേര പൊലീസിന് നൽകിയ മൊഴി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ ഇന്ന് രാവിലെയാണ് പൊലീസ് ചന്തേരയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗർഭചിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ജിംനേഷ്യം പാർട്ടണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. എന്നാൽ യുവതിയിൽ നിന്നും അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അത് കാർ വാങ്ങി നൽകാനായിരുന്നു എന്നുമാണ് ഷിയാസ് മൊഴി നൽകിയത്.

Hot Topics

Related Articles