‘ യുവതിയെ നിരവധി തവണ പീഡനത്തിനിരയാക്കി; ഗർഭഛിദ്രം നടത്തി; തട്ടിയത് ലക്ഷങ്ങൾ’ ; പീഡന പരാതി ഉയർന്നു വന്നത് ഷിയാസിന്റെ വിവാഹ നിശ്ചയത്തിനു പിന്നാലെ

കാസർകോട്: സിനിമ – ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരായ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്നലെ കാസർകോട് ചന്തേര പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണം എറണാകുളത്തേക്കും നീളും.

വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. നിരവധി തവണ പീഡനത്തിനിരയാക്കി എന്നും,  ഗർഭഛിദ്രം നടത്തിയെന്നും മൊഴിയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരിയായ യുവതി. ഷിയാസിന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഇപ്പോൾ പീഡന പരാതിയും ഉയർന്നു വന്നിരിക്കുന്നത്. ഡോക്ടർ ആയ രഹാന ആണ് ഷിയാസ് കരീമിന്റെ പ്രതീക്ഷിത വധു.

Hot Topics

Related Articles