വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ: നടൻ ഷിയാസ് കരീമിനെ കസ്റ്റഡിയിൽ വാങ്ങി ചന്തേര പൊലീസ്

കാസർകോ‍ഡ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ദുബായിൽ നിന്ന് എത്തിയപ്പോഴാണ് ഇന്നലെ ഷിയാസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കേസിൽ ഷിയാസ് കരീമിന് ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായ ഷിയാസിനെ കാസർകോ‍ടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെനാണ് യുവതി പരാതി നൽകിയത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് കാസർകോട് സ്വദേശിനിയായ പരാതിക്കാരി.

Hot Topics

Related Articles