വിവാഹ വാഗ്ദാനം നൽകി പീഡനം; ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

കാസർകോട്: സിനിമ – ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരായ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്നലെ കാസർകോട് ചന്തേര പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണം എറണാകുളത്തേക്കും നീളും.

വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരിയായ യുവതി.

Hot Topics

Related Articles