ആലപ്പുഴ :ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് തെറ്റിദ്ധരി മറ്റൊരാളുടെ അടുത്തേക്ക് കൈമാറിയത്.കഴിഞ്ഞ മുപ്പതിനാണ് കുഞ്ഞ് ജനിച്ചത്. എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ മുലപ്പാൽ നൽകാനെത്തിയപ്പോൾ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കാണാനായില്ല. പിന്നാലെ കുഞ്ഞിനെ മറ്റൊരാൾക്ക് മുലപ്പാൽ കൊടുക്കാൻ ആശുപത്രി ജീവനക്കാർ കൈമാറിയതായി അമ്മ ആരോപിച്ചു.പരാതി ഉയർന്നതോടെയാണ് ആശുപത്രി അധികൃതർ സംഭവം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ കൈയിൽ ബന്ധിച്ചിരുന്ന തിരിച്ചറിയൽ ടാഗ് നഷ്ടപ്പെട്ടതാണ് തെറ്റിനിടയായതെന്ന് അധികൃതർ വ്യക്തമാക്കി.സംഭവത്തെ തുടർന്ന് മാതാവ് ആശുപത്രി അധികൃതരോട് ഔദ്യോഗികമായി പരാതി ഉന്നയിച്ചു.
Advertisements


