തിരുവനന്തപുരം: ഓണത്തിന്‍റെ മഹാസമ്മാനമായ തിരുവോണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ, സംസ്ഥാനമെങ്ങും ആവേശം നിറഞ്ഞിരിക്കുകയാണ്. ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. നേരത്തെ 27-നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ടിക്കറ്റ് വിൽപ്പന പ്രതീക്ഷിച്ചതിനെക്കാൾ കുറവായതിനെ തുടർന്ന് ഏജന്റുമാരുടെ അഭ്യർത്ഥന പരിഗണിച്ച് തീയതി മാറ്റുകയായിരുന്നു.25 കോടി രൂപ ഒന്നാം സമ്മാനംഈ വർഷത്തെ ഓണം ബംപറിന് ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ബംബർ ലോട്ടറികളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ളത് ഓണം ബംപറിനുതന്നെയാണ്. രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപ സമ്മാനങ്ങളും ഉൾപ്പെടുന്നു.
ഏത് ജില്ലയ്ക്കാകും ഭാഗ്യം?’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുവരെ 80 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിലാണ് 17 ലക്ഷത്തോളം ടിക്കറ്റുകൾ. പിന്നാലെ തൃശ്ശൂർ. 2024-ൽ വിറ്റ 80 ലക്ഷം ടിക്കറ്റുകളിൽ 71,43,008 എണ്ണം മാത്രമാണ് കൈമാറ്റമായത്.
മുൻ വർഷങ്ങളുടെ ചരിത്രം
2024-ൽ കർണാടക സ്വദേശി മുഹമ്മദ് അൽത്താഫ് (സുൽത്താൻ ബത്തേരി വഴി വാങ്ങിയ ടിക്കറ്റ്) ആണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.2023-ൽ വിജയിച്ചത് തിരുവനന്തപുരം സ്വദേശിയായ അനൂപ്.ഏറ്റവും കൂടുതൽ ബംബർ സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് പാലക്കാട് ജില്ലക്കാർ.അതിനാൽ ഇത്തവണയും പാലക്കാടിന് ഭാഗ്യം വരുമോയെന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.
25 കോടിയിൽ വിജയിക്ക് ലഭിക്കുന്നത് എത്ര?
ഒന്നാം സമ്മാനം നേടിയാൽ മുഴുവൻ 25 കോടി ലഭിക്കില്ല. ആദ്യം ഏജൻറ് കമ്മീഷനായി 10% (2.5 കോടി) കുറക്കും. ശേഷിക്കുന്ന 22.5 കോടിയിൽ നിന്ന് 31.2% (ആദായ നികുതിയും ഹെൽത്ത്-എജുക്കേഷൻ സെസും ഉൾപ്പെടെ) കുറച്ചാൽ ഏകദേശം 7.02 കോടി രൂപ നഷ്ടമാകും. അവസാനം വിജയിക്ക് ലഭിക്കുന്ന ശുദ്ധത്തുക 15.48 കോടി രൂപയാണ്.സമ്മാനം കൈപ്പറ്റാൻ വേണ്ട രേഖകൾവിജയിച്ച ടിക്കറ്റിന്റെ പുറകിൽ പേര്, മേൽവിലാസം രേഖപ്പെടുത്തണം.അപേക്ഷ സമർപ്പിക്കണം.ടിക്കറ്റിന്റെ രണ്ടു ഭാഗങ്ങളും ഫോട്ടോ കോപ്പി എടുത്ത് ഗസ്റ്റഡ് ഓഫീസർ വഴി സാക്ഷ്യപ്പെടുത്തണം.ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് സ്റ്റാംപ് രസീത് ഡൗൺലോഡ് ചെയ്ത് 1 രൂപയുടെ റെവന്യൂ സ്റ്റാംപ് ഒട്ടിച്ച് സമർപ്പിക്കണം.തിരിച്ചറിയൽ രേഖ (ID Proof) നിർബന്ധമാണ്.


