ആലപ്പുഴയിൽ കാലിൽ മുറിവുമായി എത്തിയ രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വണ്ടാനം മെഡിക്കൽ കോളേജ്

ആലപ്പുഴ :കാലിൽ മുറിവുമായി എത്തിയ രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. രോഗിയുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.27-ാം തീയതിയിലാണ് രോഗി ആശുപത്രിയിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് മുറിവിലെ കെട്ടു മാറ്റുന്നതിനിടെയാണ് രണ്ട് വിരലുകൾ മുറിച്ചുമാറ്റിയതായി രോഗിയും വീട്ടുകാരും മനസ്സിലാക്കിയത്. തുടർന്ന് കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.ആശുപത്രി സൂപ്രണ്ട് ഡോ. ഹരികുമാറിന്റെ നിർദേശപ്രകാരം നാല് അംഗ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിവിധ വിഭാഗങ്ങളിലെ മേധാവികളെ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് നാളെ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.സംഭവദിവസം രോഗിയെ ശുശ്രൂഷിച്ചിരുന്ന നഴ്‌സുമാരടക്കം ചിലർ അവധിയിലായതിനാൽ അവരെ അടിയന്തിരമായി തിരിച്ചുവരാൻ നിർദ്ദേശം നൽകി. ഇവരുടെ ഭാഗത്ത് നിന്നും പാകപ്പിഴ ഉണ്ടെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles