ആലപ്പുഴയില്‍ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:സിറ്റി ഗ്യാസ് പദ്ധതിക്ക് ആലപ്പുഴയില്‍ തുടക്കമായി. ചേർത്തലയിലും തിരുവനന്തപുരത്തെ കൊച്ചുവേളിയിലും സ്ഥാപിച്ച പ്ലാന്റുകളിൽ നിന്ന് വീടുകളിലേക്ക് പൈപ്പുകളിൽ പാചകവാതകം എത്തിക്കുന്ന പദ്ധതിക്കാണ് മന്ത്രി പി രാജീവ് തുടക്കം കുറിച്ചത്. ഓൺലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം ആലപ്പുഴയിലും കേരളത്തിലെ ആദ്യത്തെ ദ്രവീകൃത കംപ്രസ്സഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വയലാർ ഗ്രാമപഞ്ചായത്തിൽ 65 വീടുകളിൽ ഗ്യാസ് എത്തി രണ്ടുമാസത്തിനുള്ളിൽ പതിനായിരം വീടുകളിൽ പദ്ധതിയുടെ ഭാഗമായി ഗ്യാസ് എത്തുമെന്ന് എ ജി & പി കമ്പനി മാർക്കറ്റിംഗ് മാനേജർ ജയ് ശങ്കർ അറിയിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ നേതൃത്വത്തിൽ അറ്റ്ലാൻറിക് ആൻഡ് ഗൾഫ് പസഫിക് ലിമിറ്റഡ് ആണ് പദ്ധതി നടത്തുന്നത്. 24 കോടി ചെലവിൽ തങ്കി കവലയിൽ നിർമ്മിച്ച വിതരണ ശൃംഖലയിൽ നിന്ന് 80,000 വീടുകളില്‍ കണക്ഷൻ നൽകാനാകും. കളമശ്ശേരിയിലെ പ്ലാന്റിൽ നിന്ന് ടാങ്കറിൽ ദ്രാവകമായി ലിക്വിഡ് നാച്ചുറൽ ഗ്യാസ് തങ്കിയിൽ എത്തിച്ച് ഗ്യാസ് പ്രക്രിയയിലൂടെ പിഎൻജി ആക്കി സംഭരിച്ചാണ് വിതരണം ചെയ്യുന്നത്.

നിലവിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ പാചകവാതകം വീടുകളിൽ നേരിട്ടെത്തും .സിലിണ്ടർ വേണ്ട അപകട സാധ്യതയില്ല. മലിനീകരണ പ്രശ്നങ്ങൾ ഇല്ല. മറ്റു ഗ്യാസിനേക്കാൾ 10% വിലക്കുറവിൽ ഗ്യാസ് ലഭിക്കും

Hot Topics

Related Articles