മാവേലിക്കരയിൽ വൻ ഹാൻസ് വേട്ട : 40000 പാക്കറ്റ് ഹാൻസ് പിടികൂടി

ആലപ്പുഴ : മാവേലിക്കരയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. ആലപ്പുഴ നർക്കോട്ടിക് സെൽ ഡി വൈ എസ് പി സജിമോന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും മാവേലിക്കര പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് ഹാൻസ് ശേഖരം പിടികുടിയത്. ക്രിസ്തുമസ്സ് – ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി മദ്യ- മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വർധിക്കുവാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജില്ലയിൽ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കാനുള്ള ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.

Advertisements

തഴക്കര മടത്തിപ്പറമ്പ് വീട്ടിൽ ഒളിപ്പിച്ച് സൂക്ഷിച്ച 40,000 പായ്ക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ പരുമല വാലുംപറമ്പിൽ താഴെ ജിജോ എം ജെ (38) പിടികൂടി. ഒരു വർഷമായി ഇയാൾ ഈ വീട് വാടകയ്ക്ക് എടുത്ത് ലഹരിമരുന്ന് സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കൾ ലോറിയിൽ ലോഡ് കണക്കിന് ഇറക്കി ഈ വീട്ടിലാണ് ഇയാൾ ശേഖരിച്ചു വിൽപ്പന നടത്തിവരുന്നത്. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാൻസ് ഇയാൾ 50 രുപക്ക് ഹോൾ സെയിൽ ആയും 80 രൂപയ്ക്ക് റീട്ടെയിൽ ആയും ആണ് വിൽപ്പന നടത്തിയിരുന്നത്. 2021ലും ഇയാളെ ചാക്കുകണക്കിന് ഹാൻസുമായി പിടികൂടിയിരുന്നു. സിഐ ശ്രീജിത്ത് സി, എസ്ഐ ഉദയകുമാർ, പോലീസുകാരായ രതീഷ്, ബോധിൻ കൃഷ്ണ, സജീർ, വിജിത്ത്, ശാലിനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ക്രിസ്മസ് – ന്യൂ ഇയർ പ്രമാണിച്ച് ജിലയിലുടനീളം പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles