ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ചിത്രം: യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റ് ആദരവ് 2025 കേരള ഹൈക്കോടതി കോർട്ട് ഓഫീസർ സ്മിത പഞ്ചവടി ഉദ്ഘാടനം ചെയ്യുന്നു

Advertisements

ഇടക്കൊച്ചി : ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു . അസോസിയേഷൻ പ്രസിഡന്റ് ജോൺ റിബ്ബല്ലോ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് കേരള ഹൈക്കോടതി കോർട്ട് ഓഫീസറും എഴുത്തുകാരിയുമായ സ്മിത പഞ്ചവടി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി സെന്റ് മേരീസ് ഇടവക വികാരി ഫാദർ റാഫി കുട്ടുങ്കൽ അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി നഗരസഭ കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മാർഷൽ
ഡിക്കൂഞ്ഞ, പി വി എം എം യു പി സ്കൂൾ പ്രധാന അധ്യാപിക ലാക്വിൻ മെൻഡസ്, യൂണിറ്റ് സെക്രട്ടറി ലാൻസൻ മെൻഡസ്, ട്രഷറർ ജോസി പ്രകാശ്യ, ലേഡീസ് വിംഗ് പ്രസിഡന്റ് ജൂല റിബല്ലോ, യൂത്ത് വിങ് സെക്രട്ടറി സാനിയ റിബല്ലോ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles