മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് അന്ന ബെന്‍. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അന്ന ബെന്നിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് നടി. ഇപ്പോഴിതാ സ്കൂൾ കാലം ഘട്ടം മുതൽ താൻ പലരിൽ നിന്നായി കേട്ടിട്ടുള്ള ഒരു ചോദ്യത്തെക്കുറിച്ച് പറയുകയാണ് അന്ന. തന്റെ പേര് കേൾക്കുമ്പോൾ പലരും നായർ ആണോ എന്ന ചോദിക്കാറുണ്ടെന്നും എന്നാൽ അന്ന എന്ന കൂടെ ഉള്ളത് കൊണ്ട് സംശയം ആണെന്നും അന്ന പറയുന്നു.
അന്ന ബെൻ എന്തിനാണ് ഒരു അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചു. എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി നായരമ്പലം. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കും. പക്ഷേ അന്ന ആണല്ലോ.. ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ. ഇങ്ങനെ കുറേ ചോദ്യങ്ങൾ സ്കൂൾ മുതൽ ഞാൻ കേൾക്കാറുണ്ട്,’ അന്ന ബെൻ പറഞ്ഞു. വെണ്ണല ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് അന്ന ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാ രംഗത്തേക്ക് അന്ന അരങ്ങേറ്റം കുറിച്ചിരുന്നത്. പാൻ ഇന്ത്യൻ ചിത്രമായ കൽക്കി 2898 എഡി എന്ന ചിത്രത്തിലും അന്ന പ്രധാന വേഷത്തിലെത്തിയിരുന്നു. നടി ഗൗരി കിഷനും നടൻ കൈലാഷും അന്നയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. കിഷോർ രാജ്കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക്- കോമഡി ചിത്രമാണ് അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ‘കോയമ്പത്തൂർ മാപ്പിളൈ’ എന്നാണ് ചിത്രത്തിന്റെ പേര്. അതോടൊപ്പം ‘കോൺ സിറ്റി’ എന്ന തമിഴ് ചിത്രവും അന്നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.


