ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
തവനൂര്‍ ഗവ. റെസ്‌ക്യു ഹോമില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കിയാട്രിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ രണ്ടു വീതം എന്ന തോതില്‍ പ്രതിമാസം എട്ട് സെക്ഷനുകളിലായി സേവനം നടത്തണം. സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദവും ആര്‍.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 24നകം സൂപ്രണ്ട്, ഗവ. റെസ്‌ക്യു ഹോം, തവനൂര്‍, തൃക്കണാപുരം പി.ഒ, 679573, മലപ്പുറം എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0494 2698314. മെയില്‍: [email protected].
സൈക്കോളജിസ്റ്റ്/ സൈക്യാട്രിസ്റ്റ് ഒഴിവ്
തവനൂരിലെ ഗവ. മഹിളാമന്ദിരത്തില്‍ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ബിരുദവും. യോഗ്യരായവര്‍ ഡിസംബര്‍ 24 ന് മുമ്പ് സൂപ്രണ്ട്, മഹിളാമന്ദിരം, തവനൂര്‍, തൃക്കണാപുരം പി.ഒ 679573 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.ഫോണ്‍: 0494 2699611. ഇ.മെയില്‍: [email protected].
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗജന്യ പിഎസ്‌സി പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറം അത്താണിക്കലില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി./ യു.പി.എസ്.സി. മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍ /ഹോളിഡേ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കാണ് അവസരം. ആറ് മാസത്തെ പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 20 നുള്ളില്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍:0494 2468176.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യു.ജി.സി അംഗീകാരമുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദവും ഡി.ജി.ഇ.റ്റിയില്‍ നിന്നുള്ള പരിശീലനവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 22ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് പുഴക്കാട്ടിരി ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ : 04933 254088.
പ്രൊജക്ട് മാനേജര്‍ നിയമനം
ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിട്ടറിങ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജറെ (ടെക്‌നിക്കല്‍) നിയമിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/മെക്കാനിക്കല്‍) ബിരുദവും വിവിധ പ്രൊജക്ടുളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും വിവര സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. ഡിസംബര്‍ 23 ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. ഫോണ്‍: 0483 2974871.
ഗതാഗതം നിരോധിച്ചു
പി.എച്ച് സെന്റര്‍- മുക്കിലപ്പീടിക റോഡില്‍ പി.എച്ച് സെന്റര്‍ മുതല്‍ പേരശ്ശനൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. യാത്രക്കാര്‍ പേരശ്ശനൂര്‍- മുക്കിലപ്പീടിക റോഡും മറ്റു അനുബന്ധ റോഡുകളും ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.