കോട്ടയം. കണ്ണൂർ ദന്തൽ കോളജിൽ ജാതി പീഡനത്തെ തുടർന്ന് നിധിൻ രാജ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെയുള്ള നടപടികൾ സസ്പെൻഷനിൽ ഒതുക്കാതെ SC/ST സംരക്ഷണ നിയമപ്രകാരം കേസ് എടുക്കണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്) സംസ്ഥാന പ്രസന്റ് രാജീവ് നെല്ലിക്കുന്നേലും ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും ആവശ്യപ്പെട്ടു.
ജാതി മേൽക്കോയ്മ മനസിൽ സൂക്ഷിക്കുന്ന ഇത്തരം ആളുകൾ അധ്യാപകരായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ദലിത് വിദ്യാർത്ഥികൾക്ക് രോഹിത് വെമൂലയെപ്പോലെ ജീവനും ജീവിതവും അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ഇന്നും എന്നത് ജനാധിപത്യത്തിന് അപമാനമാണ്.
ഈ സംഭവത്തിനെതിരെ സമാന സംഘടനകളുമായി അലോചിച്ച് പ്രക്ഷോഭ പരിപാടി പാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Advertisements

