നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

കൊച്ചി “നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു.

Advertisements

വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയിൽ, മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ പിന്തുണയ്ക്കും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ വിജ്ഞാപനങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതിൽ ആസ്റ്റർ എപ്പോഴും കൃത്യത പുലർത്തിയിട്ടുണ്ട്. നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്‌സിംഗ് സമൂഹത്തോട് ഈ അവസരത്തിൽ ഞാൻ പ്രത്യേകം നന്ദി പറയുന്നു. അവരുടെ ഈ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്‌സിംഗ് എന്ന തൊഴിലിന്റെ ഉദാത്തമായ മാതൃകയാണ്. നഴ്‌സുമാർക്ക് അർഹമായ അംഗീകാരവും ബഹുമാനവും പിന്തുണയും ലഭിക്കുന്ന മികച്ചൊരു തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.”

Hot Topics

Related Articles