കോട്ടയം അതിരമ്പുഴ വേദഗിരിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ മോഷണം; ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും മ്യൂസിക് സിസ്റ്റവും കവര്‍ന്നു ; വയറിംങ് പൂര്‍ണമായും നശിപ്പിച്ചു

കോട്ടയം: അതിരമ്പുഴയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസില്‍ മോഷണം. കോട്ടയം കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവമാതാ ബസില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറിയ്ക്കു സമീപം വേദഗിരിയിലെ റോഡരികിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ഇന്നലെ രാത്രി 8.30 നാണ് ബസ് ഇവിടെ എത്തി പാര്‍ക്ക് ചെയ്തത്. ഇതിനു ശേഷം 9.10 ഓടെയാണ് ബസ് ജീവനക്കാര്‍ ഇവിടെ നിന്നും പോയത്. എന്നാല്‍, ഇന്നു രാവിലെ ജീവനക്കാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ബസിനുള്ളില്‍ കയറി മോഷ്ടാവ് ഉള്ളില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയും, വണ്ടിയുള്ളിലെ മ്യൂസിക് സിസ്റ്റവും ഇതിന്റെ അനുബന്ധ സാധനങ്ങളും കവരുകയായിരുന്നു. ഇത് കൂടാതെ ബസിനുള്ളിലെ വയറിംങ് സിസ്റ്റം പൂര്‍ണമായും വലിച്ചു പറിച്ചു നശിപ്പിച്ച നിലയിലാണ്. സംഭവത്തില്‍ ബസിന്റെ ചുമതലക്കാര്‍ ഏറ്റുമാനൂർ പൊലീസില്‍ പരാതി നല്‍കി.

Advertisements

Hot Topics

Related Articles