വോട്ടർമാർക്ക് സ്ലിപ്പ് നൽകാൻ പോയ ബി.എൽ.ഒയെ നായ കടിച്ചു; എം.ജി സർവകലാശാല ജീവനക്കാരനായ ബി.എൽ.ഒയെ നായ കടിച്ചത് കാഞ്ഞിരപ്പള്ളിയിൽ വച്ച്

കോട്ടയം: വോട്ടർമാർക്ക് സ്ലിപ്പ് നൽകാനായി പോയ ബി.എൽ.ഒയെ നായ കടിച്ചു. കാഞ്ഞിരപ്പള്ളി 88 ആം നമ്പർ ബൂത്തിലെ ബി.എൽ.ഒ എം.ജി സർവകലാശാല ജീവനക്കാരൻ വാഴൂർ പുളിക്കൽകവല സ്വദേശി ജോയി വർഗീസിനാണ് കടിയേറ്റത്. ഉച്ചയ്ക്ക് ഒന്നരയോടെ കാഞ്ഞിരപ്പള്ളിയിലെ ബൂത്തിലെ വീട്ടിൽ സ്ലിപ്പ് കൊടുക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഈ സമയം അക്രമാസക്തനായ നായ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കാലിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഉടൻ തന്നെ എത്തി ഇദ്ദേഹം ചികിത്സ തേടി. മുൻപും ഇതേ നായ തങ്ങളെ ആക്രമിക്കാൻ എത്തിയിരുന്നതായി മുൻപ് പ്രദേശത്ത് ജോലി ചെയ്തിരുന്ന ബി.എൽ.ഒമാർ പറയുന്നു. ഇവർ ഇതു സംബന്ധിച്ചു പഞ്ചായത്ത് അധികൃതരെയും തിരഞ്ഞെടുപ്പ് അധികാരികളെയും അറിയിച്ചിരുന്നതാണ്. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

Advertisements

Hot Topics

Related Articles