തടി കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഇതിനായി ഭക്ഷണവും പ്രധാന വഴിയാണ്. ചില ഭക്ഷണങ്ങള്‍ തടി കുറയ്ക്കാനും ചിലത് തടി കൂട്ടാനുമെല്ലാം വഴിയൊരുക്കുന്നവയാണ്. നട്സ് പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്നവയാണ്. ഇത്തരം നട്സില്‍ ഒന്നാണ് ബദാം. ബദാം പല പോഷകങ്ങളും അടങ്ങിയ ഒന്നാണ്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും അടങ്ങിയ ഇത് തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ്.
ഇവയില്‍ ധാരാളം നാരുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ ആരോഗ്യകരമായ ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഗ്ലൈസമിക് ഇന്‍ഡെക്സ് തീരെ കുറവാണ്. കുടല് ആരോഗ്യത്തിനും ബദാം ഉത്തമമാണ്. കൊളസ്ട്രോള്‍ പ്രശ്നം പരിഹരിയ്ക്കാനും നല്ലതാണ്..വിശപ്പു കുറയ്ക്കാന്‍ പറ്റുന്ന, സംതൃപ്തി നല്കുന്ന, വയര്‍ നിറഞ്ഞുവെന്ന് തോന്നലുണ്ടാക്കുന്ന ഒന്നു കൂടിയാണ് ബദാം. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ് തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരത്തിലെ മെറ്റബോളിസം അഥവാ ഉപാപചയപ്രക്രിയയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം. ഇതിലെ നാരുകള്‍, വൈറ്റമിന്‍ എ എന്നിവശരീരത്തിലെ ഉപാപചയ പ്രക്രിയ അഥവാ മെറ്റബോളിസം ശക്തിപ്പെടുത്തുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. പ്രോട്ടീന്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാകുന്നു. ആരോഗ്യകരമായ സ്നാക്സായി ഇത് കഴിയ്ക്കാം. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. കുടല് ആരോഗ്യം മെച്ചപ്പെടുത്തുന്നതും മലബന്ധം അകറ്റുന്നതുമെല്ലാം തന്നെ ബദാമിന്റെ ഗുണങ്ങളില്‍ പെടുന്നു.
തടി കുറയ്ക്കാന്‍ എത്ര ബദാം കഴിയ്ക്കണം എന്നതിനെ സംബന്ധിച്ച് പല പഠനങ്ങളും പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ദിവസവും 1 മുതല്‍ ഒന്നര ഔണ്‍സ് വരെ ബദാം കഴിയ്ക്കുന്നത് നല്ലതാണ്. അതായത് 23 മുതല്‍ 43 വരെ കഴിയ്ക്കാം എന്നര്‍ത്ഥം. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വിശപ്പു കുറയ്ക്കാനും ഏറെ നേരം വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ നല്‍കാനും രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനും നല്ലതാണ് ഇതിനൊപ്പം നാരുകള്‍, പ്രോട്ടീന്‍, നല്ല കൊഴുപ്പ് എന്നിവ അനാരോഗ്യകരമായ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനൊപ്പം ശാരീരിക അധ്വാനവും പ്രധാനമാണ്. പ്രത്യേകിച്ച് രണ്ട് ഔണ്‍സില്‍ കൂടുതല്‍ ബദാം കഴിയ്ക്കുന്നവരെങ്കില്‍ ഇത് വ്യായാമം ചെയ്തോ ശാരീരിക അധ്വാനത്തിലൂടെയോ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നതിനേക്കാള്‍ ഇത് തനിയെ കഴിയ്ക്കുന്നതാണ് ഗുണം നല്‍കുക. വറുക്കാതെ, ഉപ്പു ചേര്‍ക്കാതെ കഴിയ്ക്കുക. തലേ ദിവസം ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് പിറ്റേന്ന് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ തൊലിയിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാനാണ് കുതിര്‍ത്ത് കഴിയ്ക്കാന്‍ പറയുന്നത്. ഫൈറ്റിക് ആസിഡ് ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുകയും ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് തടയുകയും ചെയ്യുന്നു.രാവിലെ വെറും വയറ്റില്‍ ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിലൂടെ ശരീരത്തിലെ പോഷകങ്ങള്‍ ശരിയായ തോതില്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും. കുതിര്‍ത്തിയാല്‍ തൊലി കളയേണ്ട ആവശ്യം വരുന്നില്ല.
…..
“ബസുകൾ എവിടെ ഓടണം എന്ന് മേയർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല; തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ല”; രൂക്ഷ വിമർശനവുമായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ codifiedമാത്രമേ ഓടാവൂ എന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വികസന പ്രവർത്തനങ്ങളെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം കാണുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഈ പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷൻ മുടക്കുന്നത് 135.7 കോടി രൂപയാണ്. പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത് എന്നിരിക്കെ, മേയർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ പരിഹാസ്യമാണ്. ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ അനേകം വികസന പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ഈ 113 വാഹനങ്ങൾ. നിലവിൽ സർവീസ് നടത്തുന്നവയിൽ 50 വാഹനങ്ങൾ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മാർട്ട് സിറ്റി പദ്ധതിയിലെ ബസുകൾ ഓടിക്കുന്നതും നിയന്ത്രിക്കുന്നതും കെ.എസ്.ആർ.ടി.സിയാണ്.
സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, കെ എസ് ആർ ടി സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറാണ് ഇതിനുള്ളത്. ഈ ബസുകളുടെ മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്. അല്ലാതെ കോർപ്പറേഷൻ ജീവനക്കാരല്ല ഈ ബസുകൾ ഓടിക്കുന്നത്. സർവീസ് കാര്യങ്ങൾ പരിശോധിക്കാൻ ഒരു ഉപദേശക സമിതിയുണ്ട് എന്നതും, മേയർ ആ കമ്മിറ്റിയുടെ അധ്യക്ഷനാണ് എന്നതും മാത്രമാണ് ആകെയുള്ള കാര്യം. അതിനർത്ഥം ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാനുള്ള അധികാരം മേയർക്കില്ല എന്നതാണ്. തിരുവനന്തപുരം കോർപ്പറേഷൻ എന്നത് ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ‘സ്വതന്ത്ര രാജ്യം’ ഒന്നുമല്ലെന്നും മന്ത്രി പറഞ്ഞു.
ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ഒക്കെ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണിത്. നഗരസഭാ അതിർത്തിയിൽ വരമ്പുവെച്ച് ഗതാഗത സൗകര്യം തടയാൻ നോക്കുന്നത് വികസന വിരുദ്ധമായ നിലപാടാണ്.മുൻ മേയർമാരായ വി.കെ. പ്രശാന്തും ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടും. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കുതിരകയറാതെ, പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാൻ മേയർ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.


