കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി കോട്ടയം ജില്ലയുടെ 16-ാമത് ജില്ലാ സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ മെയ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് ദീപക് രാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബി.വി.എസ്. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവ്വഹിക്കും. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ മുഖ്യപ്രഭാഷണം നടത്തും. കല, കായിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിക്കും. സർവ്വശ്രീ പി.ആർ. ശിവരാജൻ, അനിൽകുമാർ ടി.ആർ., അനിത രാജു, എ.വി. മനോജ്, പ്രതീഷ് ടി.ബി., കെ.എൻ. ശശി, കോമളവല്ലി കെ., അജീഷ് ആനന്ദൻ, പി. സുഭാഷ്, ശിവപ്രകാശ് എം.ആർ, പി.എൻ. രാധാകൃഷ്ണൻ, ബിനു ബാലൻ, അഞ്ജു രാഹുൽ, ഗോപിക എം.ജി., ഹരിപ്രഭ. റ്റി.പി., അരുൺ ബാബു, രാഹുൽ ചന്ദ്രൻ, കൃഷ്ണേന്ദു രാഹുൽ എന്നിവർ പങ്കെടുത്ത് സംസാരിക്കുന്നു. തുടർന്ന് ശ്രുതിലയ നാദബ്രഹ്മം ഓർക്കസ്ട്രയുടെ ലയവിന്യാസവും നടക്കും.
ബി.വി.എസ്. ജില്ലാ വാർഷിക സമ്മേളനം മെയ് 24 ഞായറാഴ്ച


