ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന ബിജി കുര്യന്റെ സംസ്ക്കാരം ഞായറാഴ്ച നടക്കും 

കൂരോപ്പട :  ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന  കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 ന് ചെന്നാമറ്റത്തെ വസതിയിൽ എത്തിക്കും. ഭാര്യ: ഷീല. മക്കൾ : അബു, റിബു. കൂരോപ്പടയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിജി കുര്യൻ. സാക്ഷരതാ തുടർ വിദ്യാഭ്യാസ രംഗത്ത് വി.എ പുരുഷോത്തമൻ നായർ സാർ , ഡോ.എം.ആർ ഗോപാലകൃഷ്ണൻ സാർ (കൊച്ച് സാർ) എന്നിവരോടൊപ്പം ബിജി കുര്യൻ സജീവ പങ്കാളിത്തം വഹിച്ചത് സ്മരണയിൽ എന്നുമുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ വികസന യോഗങ്ങളിൽ എല്ലാം എത്തുകയും വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുമായിരുന്നു. മംഗളം, ദേശാഭിമാനി തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു.

ബിജി കുര്യന്റെ ആകസ്മിക വേർപാട് വേദനാജനകമാണ്.

Hot Topics

Related Articles