ലൈംഗീകാതിക്രമ കേസിൽ ബ്രിജ് ഭൂഷണെതിരെ തെളിവില്ല; ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ദില്ലി പൊലീസ്

ദില്ലി: ലൈംഗീകാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലാത്തതിനാൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ആകില്ലെന്ന് ദില്ലി പൊലീസ്.

ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ ഗുസ്തി താരങ്ങൾ സമരം നടത്തുന്ന ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.

Hot Topics

Related Articles