അതിരമ്പുഴ മാർക്കറ്റ് മുണ്ടുവേലിപ്പടി കലുങ്ക് നിർമ്മാണം പൂർത്തിയാക്കി വാഹന ഗതാഗതം പുനസ്ഥാപിച്ചു

അതിരമ്പുഴ : ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന വിഹിത ഫണ്ട്‌ 17 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന കലുങ്ക് നിർമ്മാണത്തിന്റെയും റോഡ് പുനരുദ്ധാരണത്തിന്റെയും ഭാഗമായുള്ള കലുങ്ക് നിർമ്മാണം പൂർത്തീകരിച്ചത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.ഗതാഗതം പുനസ്ഥാപിച്ചതായി ഡോ. റോസമ്മ സോണി അറിയിച്ചു.

റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വാഹന ഗതാഗത തടസം ഉണ്ടാകാതെ പതിനഞ്ച് ദിവസം കൊണ്ട് പൂർത്തീയാകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ സജി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ജോസ് അഞ്ജലി, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫസിന സുധീർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles